കോഴിക്കോട്ടെ വിമൻസ് ഇന്ത്യൻ അസോസിയേഷനും പത്മശ്രീ കല്യാണമണ്ഡപവും: 50 വർഷത്തെ സേവനവഴിയിൽ

വിമൻസ് ഇന്ത്യൻ അസോസിയേഷൻ (പത്മശ്രീ കല്യാണമണ്ഡപം)
കോഴിക്കോട്ടെ ചിന്താശക്തിയുള്ളവും കർമ്മോത്സുകരുമായ ഏതാനും വനിതകളുടെ ശ്രമഫലമായി വിമൻ സ് ഇന്ത്യൻ അസോസിയേഷൻ (മഹിളാഭാരത സംഘം) രൂപം കൊണ്ടു. വനിതകൾക്ക് സാമൂഹ്യരംഗത്ത് സജീ വമായി പ്രവർത്തിക്കാൻ പ്രോത്സാഹനം നൽകുക, സമൂഹത്തിലെ സാധാരണക്കാരായ സ്ത്രീകളെവിദ്യാസ മ്പന്നരാക്കുക, നിരാലംബരായ സ്ത്രീകളെ, വൃദ്ധരെ, കുട്ടികളെ, നിർധനരെ എല്ലാം സാമ്പത്തികമായി സഹാ യിക്കുക, സ്ത്രീകൾ തമ്മിൽ നല്ല സാമൂഹിക ബന്ധം സ്ഥാപിച്ചെടുക്കുക, കൂട്ടായ്മയോടെ സമൂഹത്തിനുവേ ണ്ടി പ്രവർത്തിക്കുക തുടങ്ങിയ സദുദ്ദേശങ്ങളോടെയാണ് സംഘടന പ്രവർത്തനമാരംഭിച്ചത്. 1973 ൽ ണ്ീലീ’റെ കാറ്റശമി അറെീരശമശേറി എന്ന പേരിൽ തന്നെ സംഘടന രജിസ്റ്റർ ചെയ്തു. സംഘടനയ്ക്ക് സ്വന്തമായി ഒ രു കെട്ടിടം ഇല്ലാതിരുന്നതുകൊണ്ട് തളി സമൂഹം റോഡിൽ ഒരു പഴയ കെട്ടിടം വിലക്കു വാങ്ങുകയും 1973 ൽ പത്മശ്രീയുടെ നിർമ്മാണം ആരംഭിക്കുകയും അങ്ങിനെ പത്മശ്രീ കല്യാണ മണ്ഡപം സ്ഥാപിതമാകുകയും ചെയ്തു. കോഴിക്കോട്ടെ ആദ്യ കല്യാണ മണ്ഡപമെന്ന ബഹുമതി നേടി സ്ത്രീകളുടെ കൂട്ടായ്മയുടെ പ്രതീ കമായി.
വിമൻസ് ഇന്ത്യൻ അസോസിയേഷൻ 50-ാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ് (1973-2023) സംഘടനയുടെ വരുമാനത്തിന്റെ ഒരു പ്രധാന പങ്ക് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിച്ചു വരുന്നു. ഈ സു വർണ ജൂബിലി ആഘോഷിക്കുന്നതിന് ഒപ്പം തന്നെ സമൂഹത്തിന് സഹായകരമാകുന്ന കാരുണ്യപ്രവർത്തന ങ്ങൾ ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ അംഗങ്ങളുടെയും മറ്റു അഭ്യുദയകാംക്ഷികളുടെയും സഹായവും സഹകരണവും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒനകഅ അസോസിയേഷനു ലഭിക്കുന്ന സംഭാവന ക്ക് ഇൻകം ടാക്സ് പരിരക്ഷ ലഭിക്കും. (80എ).